കാസര്‍ഗോട് ജില്ലയില്‍ 36 പേര്‍ക്ക് കോവിഡ്

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 27027 ആയി.
കാസര്‍ഗോട് ജില്ലയില്‍ 36 പേര്‍ക്ക് കോവിഡ്

കാസര്‍ഗോട്: ജില്ലയില്‍ 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 27027 ആയി. ചികിത്സയിലുണ്ടായിരുന്ന 85 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

വീടുകളില്‍ 6561 പേരും സ്ഥാപനങ്ങളില്‍ 351 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6912 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 156(ആര്‍ ടി പി സി ആര്‍-69, ആന്റിജന്‍-87) സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 95 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 410 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 86 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 85 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com