ബീച്ചുകളിൽ സന്ദർശകർക്ക് വിലക്ക്

വിലക്ക് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി
ബീച്ചുകളിൽ സന്ദർശകർക്ക് വിലക്ക്

കണ്ണൂർ :കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിൽ 15 വരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി കലക്ടർ ടി .വി സുഭാഷ് ഉത്തരവിറക്കി.

നിയന്ത്രണങ്ങളില്ലാതെയും സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് ചട്ടങ്ങൾ പാലിക്കാതെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർ കൂടുന്ന സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം,പകർച്ച വ്യാധി നിയമം എന്നി വകുപ്പുകൾ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി

Related Stories

Anweshanam
www.anweshanam.com