കലക്ടറേറ്റില്‍ വാഹനങ്ങള്‍ക്ക് പാസ് സംവിധാനം

കലക്ടറേറ്റ് കോമ്പൗണ്ടില്‍ മറ്റ് വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ വാഹനങ്ങളും ജീവനക്കാരുടെ സ്വകാര്യ വാഹനങ്ങളുമല്ലാതെ മറ്റ് വാഹനങ്ങള്‍ അനുമതിയില്ലാതെ പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പിലെ ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പാസ് സംവിധാനം ഏര്‍പ്പെടുത്തും. കലക്ടറേറ്റില്‍ നിന്നും അനുവദിക്കുന്ന പാസ് പതിക്കാത്ത വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടില്ലാത്തതും അത്തരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

Related Stories

Anweshanam
www.anweshanam.com