മത്സരിക്കാൻ പ്രായമായില്ല; ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

മത്സരിക്കാൻ 21 വയസ്സ് തികയണമെന്ന നിബന്ധന നിലവിലിരിക്കെയാണ് ഈ നടപടി
മത്സരിക്കാൻ പ്രായമായില്ല;  ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായമാകാത്തതിനെ തു‌ടർന്ന് ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി.മത്സരിക്കാൻ 21 വയസ്സ് തികയണമെന്ന നിബന്ധന നിലവിലിരിക്കെയാണ് ഈ നടപടി.

കണ്ണൂർ നടുവിൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ പോത്തുകുണ്ടിലാണ് ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്.പോത്തുകുണ്ട് സ്വദേശി രേഷ്മയായിരുന്നു സ്ഥാനാർത്ഥി.ഇവർക്ക് 20 വയസ് മാത്രമേ ഉള്ളൂ. സൂക്ഷ്മപരിശോധനയിൽ വരണാധികാരി പത്രിക തള്ളിയതോടെ ഒടുവിൽ ഡമ്മി സ്ഥാനാർത്ഥിയെ പിടിച്ച് ഒറിജിനൽ സ്ഥാനാർത്ഥിയാക്കി.

Related Stories

Anweshanam
www.anweshanam.com