സാക്ഷരത മിഷന്‍ ക്ലാസുകള്‍

സാക്ഷരത മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. ഓണ്‍ലൈന്‍ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. ഓരോ സ്‌കൂളുകളിലുമുള്ള സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ അധ്യാപകരെയും പഠിതാക്കളെയും ഉള്‍പ്പെടുത്തി വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ആരംഭിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാന സാക്ഷരത മിഷന്റെ യൂട്യൂബ് ചാനലായ 'അക്ഷരം' ചാനല്‍ വഴിയാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. നിലവില്‍ ജില്ലയില്‍ പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സില്‍ 6670 പഠിതാക്കളുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com