ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 222 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്; 179 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്കത്തിലൂടെ

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 222 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്; 179 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്കത്തിലൂടെ

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 222 പേ​ര്‍​ക്ക് ശ​നി​യാ​ഴ്ച കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 179 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ. ര​ണ്ടു​പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും 20 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രും 21 പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 4220 ആ​യി. ഇ​വ​രി​ല്‍ ശ​നി​യാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി​യ 121 പേ​ര​ട​ക്കം 3113 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 29 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 40 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. ബാ​ക്കി 1067 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related Stories

Anweshanam
www.anweshanam.com