കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്ക് കോവിഡ്; 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ

കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ജില്ലയിലെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലെ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഏഴ് പേരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. മെഡിക്കല്‍ കോളേജില്‍ മറ്റ് ചികിത്സകള്‍ക്കായി എത്തിയ രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പടെ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com