ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ്

ഗര്‍ഭപാത്രം നീക്കം ചെയ്യാനായി ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ് കണ്ടെത്തി.
ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ്
Saklakova

കണ്ണൂര്‍: ഗര്‍ഭപാത്രം നീക്കം ചെയ്യാനായി ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ് കണ്ടെത്തി. അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി വീണ്ടും ചികിത്സ തേടിയെത്തിയപ്പോഴാണ് വയറ്റില്‍ ക്ലീനിംഗ് പാഡ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് വീണ്ടും ഇവര്‍ ശസ്ത്രക്രിയക്ക് വിധേയമാവുകയായിരുന്നു.

നഗരത്തില്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് നടത്തുന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രി അധികൃതര്‍ക്കെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പരാതി നല്‍കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com