കണ്ണൂരിൽ 10 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്
Kannur

കണ്ണൂരിൽ 10 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്

News Desk

News Desk

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾക്ക് സമ്പർക്കത്തിലൂടെ ആണ് രോഗബാധ.

പാപ്പിനിശ്ശേരി സ്വദേശിയായ എഴുപതുകാരനാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.10 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

3 ഡോക്ടർമാർ, മൂന്ന് സ്റ്റാഫ് നഴ്സ്, രണ്ട് നേഴ്സിങ് അറ്റൻഡന്റ്, ഡയാലിസിസ് ടെക്നിഷ്യൻ, ക്ലീനിങ് സ്റ്റാഫിനുമാണ് രോഗം. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ വിദേശത്തുനിന്നും വന്നവരും നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്.

Anweshanam
www.anweshanam.com