കണ്ണൂരിൽ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ ഉത്തരവ്

ചെങ്കല്‍ , കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഈ മാസം 14 വരെ നിര്‍ത്തിവെക്കാനാണ് കളക്ടര്‍ ഉത്തരവ് ഇട്ടിരിക്കുന്നത്.
കണ്ണൂരിൽ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ ഉത്തരവ്

കണ്ണൂര്‍: ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ചെങ്കല്‍ , കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഈ മാസം 14 വരെ നിര്‍ത്തിവെക്കാനാണ് കളക്ടര്‍ ഉത്തരവ് ഇട്ടിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വടക്കന്‍ ജില്ലകളിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. കോഴിക്കോടും , കണ്ണൂരും , കാസര്‍കോടും ഉരുള്‍പൊട്ടലുണ്ടായി. പുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ആയിരത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. കണ്ണൂരിലെ ശ്രീകണ്ഠപുരം പട്ടണം മുഴുവന്‍ വെള്ളത്തിനിടിയിലായി.

ചെങ്ങളായി , പൊടിക്കളം പഞ്ചായത്തുകളിലെ വീടുകളിലും വെള്ളം കയറി. ജില്ലയില്‍ ഇതുവരെ അഞ്ഞൂറിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. പയ്യാവൂര്‍ പഞ്ചായത്തിലെ ചീത്തപ്പാറയിലും കേളകം അടയ്ക്കാത്തോട് വനപ്രദേശത്തുമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇവിടങ്ങളില്‍ വ്യാപകമായി കൃഷി നശിച്ചു. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് ക്ഷേത്രം ഉള്‍പ്പടെ അഞ്ച് പഞ്ചായത്തുകള്‍ വെള്ളത്തിനടിയിലായി. തളിപറമ്പ് ഇരിട്ടി സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com