കണ്ണൂർ ജില്ലയിൽ 51 പേർക്ക് രോഗബാധ; 12 പേർക്ക് സമ്പർക്കത്തിലൂടെ
Kannur

കണ്ണൂർ ജില്ലയിൽ 51 പേർക്ക് രോഗബാധ; 12 പേർക്ക് സമ്പർക്കത്തിലൂടെ

ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു

By News Desk

Published on :

കണ്ണൂർ: കണ്ണൂർ ജില്ലയിൽ 51 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഒരു ഡോക്ടർക്കും ആറ് സ്റ്റാഫ് നേഴ്സിനുമാണ് രോഗം സ്ഥിരീകരിച്ചത്.

മാടായി, പിണറായി, കോട്ടയം മലബാർ, കരിയാട്, പാനൂർ, മാടംപള്ളി, എരമം കുറ്റൂർ, പെരിങ്ങോം, മുണ്ടേരി, ചെമ്പിലോട്, ഇരിക്കൂർ, തൃപ്പങ്ങോട്ടൂർ സ്വദേശികളാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ.

രോഗബാധയെ തുടർന്ന് ഇന്നലെ ഒരു മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. തൃപ്പങ്ങോട്ടൂർ സ്വദേശിയാണ് മരിച്ചത്. ആറളം സ്വദേശിയായ തടവുകാരൻ്റെ പരിശോധനാ ഫലവും പോസിറ്റീവായി.വിദേശത്ത് നിന്ന് വന്ന 10 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 21 പേർക്കും രോഗം സ്ഥിരീകരിച്ചു.

Anweshanam
www.anweshanam.com