കണ്ണൂർ ജില്ലയിൽ ഇന്ന് അഞ്ചു പേർക്ക് കോവിഡ്
Kannur

കണ്ണൂർ ജില്ലയിൽ ഇന്ന് അഞ്ചു പേർക്ക് കോവിഡ്

By News Desk

Published on :

കണ്ണൂർ: ജില്ലയിൽ ഇന്ന് അഞ്ചു പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. തൃപ്പങ്ങോട്ടൂർ, തിലാനൂർ സ്വദേശികളായ രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പരിയാരം മെഡിക്കൽ കോളേജിലെ ഒരു ആരോഗ്യ പ്രവർത്തകക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരിൽ രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ബംഗളുരുവിൽ നിന്നെത്തിയ ചിറ്റാരിപ്പറമ്പ് പിണറായി സ്വദേശികളാണ് ഇതരസംസ്ഥാന നിന്നെത്തിയ രോഗബാധിതർ.

കണ്ണൂര്‍ ജില്ലയിൽ നിന്നുള്ള 35 പേർക്കാണ് ഇന്ന് രോഗമുക്തി.

Anweshanam
www.anweshanam.com