കണ്ണൂർ ജില്ലയിൽ ഇന്ന് 47 പേർക്ക് കോവിഡ്

26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ
കണ്ണൂർ ജില്ലയിൽ ഇന്ന് 47 പേർക്ക് കോവിഡ്

കണ്ണൂർ: ജില്ലയിൽ ഇന്ന് 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്.

വയനാട്ടിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ കണ്ണൂർ സ്വദേശികളായ നാല് പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ടെക്നീഷ്യനും, മുഴപ്പിലങ്ങാട് സ്വദേശിയായ എസ്.ഐയും ഡി.എസ്.സിയിലെ ഒരു ഉദ്യോഗസ്ഥനും രോഗബാധ കണ്ടെത്തിയവരിൽ ഉൾപ്പെടുന്നു.

Related Stories

Anweshanam
www.anweshanam.com