കണ്ണൂരിൽ 43 പേർക്ക് കോവിഡ്

18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ
കണ്ണൂരിൽ 43 പേർക്ക് കോവിഡ്

കണ്ണൂർ: കണ്ണൂരിൽ 43 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

കൂത്തുപറമ്പ് സ്വദേശികളായ ഏഴ് പേർക്കും പടിയൂർ, അഞ്ചരക്കണ്ടി സ്വദേശികളായ രണ്ട് വീതം പേർക്കും പയ്യാവൂർ, അഴീക്കോട്, ചെറുതാഴം, കണ്ണൂർ കോർപ്പറേഷൻ, പയ്യന്നൂർ, ശ്രീകണ്ഠപുരം, ചെറുകുന്ന് സ്വദേശികൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്

ജില്ലയിൽ ഇന്ന് നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. വയനാട്ടിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ കൂത്തുപറമ്പ് സ്വദേശികളായ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഡി.എസ്.സി യിലെ ഒരു ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 16 പേർക്കും വിദേശത്ത് നിന്ന് വന്ന രണ്ട് പേർക്കും ജില്ലയിലിന്ന് രോഗം സ്ഥിരീകരിച്ചു.

Related Stories

Anweshanam
www.anweshanam.com