തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ 2,000,922 വോട്ടര്‍മാര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ 2,000,922 വോട്ടര്‍മാര്‍

കണ്ണൂര്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു. 2,000,922 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 1,069,518 സ്ത്രീകളും 931,400 പുരുഷന്‍മാരും നാലുപേര്‍ ഭിന്നലിംഗക്കാരുമാണ്.

കണ്ണൂര്‍ കോര്‍പറേഷനില്‍ 85,386 പുരുഷന്‍മാരും 101,870 സ്ത്രീകളും ഉള്‍പ്പെടെ 187,256 വോട്ടര്‍മാരാണുള്ളത്. മട്ടന്നൂര്‍ ഒഴികെയുള്ള എട്ട് നഗരസഭകളിലായി ആകെ 325,644 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 151,507 പേര്‍ പുരുഷന്‍മാരും 174,137 പേര്‍ സ്ത്രീകളുമാണ്. ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളിലായി ആകെ 1,488,022 വോട്ടര്‍മാരുണ്ട്. ഇവരില്‍ 694,507 പേര്‍ പുരുഷന്‍മാരും 793,511 പേര്‍ സ്ത്രീകളും നാലുപേര്‍ ഭിന്നലിംഗക്കാരുമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com