കണ്ണൂർ ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ്
Kannur

കണ്ണൂർ ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ്

രോഗബാധിതരിൽ ഒമ്പതുപേർ ആരോഗ്യപ്രവർത്തകരാണ്

By News Desk

Published on :

കണ്ണൂർ: ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ ഒമ്പതുപേർ ആരോഗ്യപ്രവർത്തകരാണ്. ഇതിൽ ഏഴുപേരും പരിയാരം മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരാണ്.

കോട്ടയം-മലബാർ അഞ്ചരക്കണ്ടി സ്വദേശികളായ രണ്ടു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. വയനാട്ടിലെ മലബാർ ട്രേഡിങ് കമ്പനിയിലെ ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗബാധിതരിൽ മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്തു നിന്നും വന്നവരാണ്.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 55 പേരാണ് ഇന്ന് രോഗമുക്തരായത്.

Anweshanam
www.anweshanam.com