ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 123 പേ​ര്‍​ക്ക് കോ​വി​ഡ്
Kannur

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 123 പേ​ര്‍​ക്ക് കോ​വി​ഡ്

News Desk

News Desk

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 123 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 61 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. 111 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും എ​ട്ടു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നും പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കൊ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 2231 ആ​യി. ഇ​വ​രി​ല്‍ ചൊ​വ്വാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി​യ 58 പേ​ര​ട​ക്കം 1592 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 16 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 22 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. ബാ​ക്കി 617 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Anweshanam
www.anweshanam.com