ഇടുക്കി മെഡിക്കല്‍ കോളേജിന് ടിവി നല്കി ലയണ്‍സ് ക്ലബ്

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിന് ടെലിവിഷന്‍ നല്കി ഇടുക്കി ലയണ്‍സ് ക്ലബ്. ജില്ലാ കളക്ടര്‍ എച്ച് ദിനേശന് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെഎന്‍ മുരളി ടെലിവിഷന്‍ കൈമാറി. 32 ഇഞ്ചിന്റെ ടെലിവിഷനാണ് കൈമാറിയത്.

അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, ഇടുക്കി തഹസീല്‍ദാര്‍ വിന്‍സന്റ് ജോസഫ്, ലയണ്‍സ് ക്ലബ് സെക്രട്ടറി കെജെ കുര്യന്‍, ട്രഷറര്‍ പിജെ ജോസഫ്, ജില്ലാ ക്യാബിനെറ്റ് അംഗം ജെയിന്‍ അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് ജോസ് കുഴികണ്ടം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

Anweshanam
www.anweshanam.com