ഇടുക്കിയിൽ 51 കോവിഡ് രോഗികളുടെ വിവരം ചോർന്നു

രോ​ഗികളുടെ പട്ടിക ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഇടുക്കിയിൽ 51 കോവിഡ് രോഗികളുടെ വിവരം ചോർന്നു

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു. ഇടുക്കിയിലെ കോവിഡ് രോഗികളുടെ വിവരങ്ങളാണ് ചോർന്നത്. ഇന്ന് പൊസീറ്റീവായ 51 കോവിഡ് രോഗികളുടെ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്നത്.

കോവിഡ് രോഗികളുടെ പേര്, വിലാസം, മൊബൈൽ ഫോൺ നമ്പറുകൾ എന്നിവയടക്കമുള്ള വിവരങ്ങളെല്ലാം ചോ‍ർന്നിട്ടുണ്ട്. രോ​ഗികളുടെ പട്ടിക ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആരോ​ഗ്യവകുപ്പിൽ നിന്നാണ് വിവരങ്ങളെല്ലാം ചോ‍ർന്നതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ ഇടുക്കി ജില്ലാ കളക്ട‍ർ ഡിഎംഒയോട് അന്വേഷണ റിപ്പോ‍‍ർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com