ഇടുക്കി ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ്

ഇടുക്കി ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ്

ഇടുക്കി: ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

1. കോടിക്കുളം സ്വദേശി (32). ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ പ്രാഥമിക #സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചിട്ടുള്ളത്.‌വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

2. ജൂലൈ ഒന്നിന് ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ #അടിമാലി സ്വദേശി(26). കൊച്ചിയിൽ നിന്നും മുട്ടത്തിന് ടാക്സിയിലെത്തി. മുട്ടത്ത് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

3. ജൂൺ 28 ന് ദോഹയിൽ നിന്നും കൊച്ചിയിലെത്തിയ #തൊടുപുഴ സ്വദേശി (32). കൊച്ചിയിൽ നിന്നും സ്വന്തം കാറിൽ തൊടുപുഴയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

4. ജൂലൈ നാലിന് ദുബായിയിൽ നിന്നും കൊച്ചിയിലെത്തിയ #ഏലപ്പാറ സ്വദേശി (26). കൊച്ചിയിൽ നിന്നും ടാക്സിയിൽ ഏലപ്പാറയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ഇതോടെ ഇടുക്കി സ്വദേശികളായ 118 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com