സിനിമാ മേഖലയിലെ തൊഴിലാളികൾക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സോഹൻ റോയ്
Ernakulam

സിനിമാ മേഖലയിലെ തൊഴിലാളികൾക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സോഹൻ റോയ്

anweshanam@gmail.com

anweshanam@gmail.com

കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ആറുമാസത്തിലധികം ആയി വരുമാനമില്ലാതെ കഷ്ടപ്പെടുന്ന തീയറ്റർ മേഖലയിലെയും സിനിമ മേഖലയിലെയും തൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സംവിധായകനും എരീസ് പ്ലെക്സിന്റേയും, ഏരീസ് വിസ്മാസ് മാർക്സിന്റേയും ഉടമയായ സോഹൻ റോയ്.

സർക്കാരിന്റെ വാർഷിക വരുമാനത്തിന്റെ മൂന്നിലൊരുഭാഗം എല്ലാവർഷവും സംഭാവന ചെയ്തുവന്നിരുന്ന വിനോദ മേഖല ഇപ്പോൾ ആകെ തകർന്ന അവസ്ഥയിലാണ്. തീയേറ്ററുകൾ അടച്ചതോടു കൂടി അവിടുത്തെ തൊഴിലാളികൾ ആറുമാസമായി പട്ടിണിയിലാണ്. പുതിയ ചലച്ചിത്രങ്ങളുടെ നിർമ്മാണവും സ്തംഭനാവസ്ഥയിൽ ആണ്. വരുമാനം ഒന്നുമില്ലാത്ത തിയേറ്റർ ഉടമകൾക്ക് ഇവരെ സഹായിക്കുന്നതിന് ഇപ്പോൾ പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ അവർക്കായി ഗവൺമെന്റ് തലത്തിൽ ഒരു അതിജീവന പാക്കേജ് പ്രഖ്യാപിക്കേണ്ടത് വളരെ അത്യാവശ്യമാണ് .

ഈ മേഖലയിലുള്ള തൊഴിലാളികളുടെ ആത്മാർത്ഥമായ പരിശ്രമത്തിലൂടെയായിരുന്നു ഏകദേശം മുപ്പത് ശതമാനത്തോളം വരുന്ന തുക നികുതിയായി സർക്കാരിന് വർഷാവർഷം ലഭിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ മറ്റേതെങ്കിലും സ്രോതസ്സിൽ നിന്ന് പണം കണ്ടെത്താതെ, ഈ തുകയുടെ ഒരു ചെറിയ ശതമാനം കണക്കാക്കിയാൽ തന്നെ ഈയൊരു അതിജീവന പാക്കേജ് യാഥാർഥ്യമാകും. ഈ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പലിശ ഇല്ലാതെയുള്ള മോറട്ടോറിയം ഏർപ്പെടുത്തിയും വാടക ഒഴിവാക്കി നല്കിയും ഒരുപാട് വിധത്തിൽ സർക്കാരിന് അവരെ ഇപ്പോൾ സഹായിക്കാൻ കഴിയും . സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് വിനോദമേഖലയാകെ പ്രവർത്തനം നിർത്തി വെച്ച് കോവിഡ് പ്രതിരോധ പ്രവർത്തനത്തെ സഹായിച്ചത് എന്നതിനാൽ, ഇപ്പോൾ അവർ നേരിടുന്ന പ്രതിസന്ധിക്ക് സർക്കാരിന് കൂടി ഉത്തരവാദിത്വം ഉണ്ട്. അതുകൊണ്ടുതന്നെ അവരുടെ പ്രതിനിധികളുമായി കൂടിയാലോചിച്ച് ഈ അടിയന്തര ഘട്ടം തരണം ചെയ്യാൻ ഉള്ള സഹായങ്ങൾ അവർക്ക് നൽകാൻ ഇനിയും താമസം വരുത്തുന്ന പക്ഷം ഈ മേഖല പൂർണമായി തകരുകയും, അതോടൊപ്പം സർക്കാരിന് ഭാവിയിലും വരുമാനനഷ്ടം ഉണ്ടാകുമെന്നതുൾപ്പെടെയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് അത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു

Anweshanam
www.anweshanam.com