നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട; 26 ലക്ഷത്തിന്റെ സ്വർണം പിടിച്ചെടുത്തു

26 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്
നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട; 26 ലക്ഷത്തിന്റെ സ്വർണം പിടിച്ചെടുത്തു

നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 531 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.26 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.

ഇന്ന് പുലര്‍ച്ചെ 1.10ന് നെടുമ്ബാശേരിയിലെത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷ്‌റഫ് മൊയ്തീനാണ് സ്വര്‍ണവുമായി പിടിയിലായത്. ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ എത്തിയത്.

സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍ ആണ് ഇയാള്‍ എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

Related Stories

Anweshanam
www.anweshanam.com