ഫോർട്ട് കൊച്ചി ബീച്ച് തുറന്നു

കേരളത്തിൽ ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ എത്തുന്ന ഇടം കൂടിയാണ്‌ ഫോർട്ട് കൊച്ചി
ഫോർട്ട് കൊച്ചി ബീച്ച് തുറന്നു
കൊച്ചി:കോവിഡ് വ്യാപനത്തെതുടർന്ന്‌ എട്ടു മാസമായി അടച്ചിട്ട ഫോര്‍ട്ട്‌ കൊച്ചി ബീച്ച്‌ സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തു. കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ ആളുകള്‍ക്ക്‌ ബീച്ചിലേക്ക് പ്രവേശിക്കാം.

നടപ്പാതകളിലും ഇരിപ്പിടങ്ങളിലും രണ്ടു മീറ്റര്‍ അകലം പാലിക്കാനുള്ള സൂചകങ്ങള്‍ രേഖപ്പെടുത്താന്‍ ആരോഗ്യവകുപ്പ്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ഹോട്ടലുകള്‍, കച്ചവടസ്ഥാപനങ്ങള്‍,റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍ എന്നിവിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന്‌ ഉറപ്പു വരുത്തും. കേരളത്തിൽ ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ എത്തുന്ന ഇടം കൂടിയാണ്‌ ഫോർട്ട് കൊച്ചി .

Related Stories

Anweshanam
www.anweshanam.com