എറണാകുളം ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശങ്കയില്‍

എറണാകുളം ജില്ലയില്‍ 150 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 138 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശങ്കയില്‍

എറണാകുളം: ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. എറണാകുളം ജില്ലയില്‍ 150 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 138 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ജില്ലയില്‍ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം നൂറില്‍ കൂടുതലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മൂന്ന് ഐ.എന്‍.എച്ച്.എസ് ജീവനക്കാര്‍ക്കും മൂന്ന് നാവികസേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. മറ്റ് സംസ്ഥാനത്ത് നിന്ന് വന്ന ഏഴുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കോവിഡ് രോഗ ബാധ അതിരൂക്ഷമായി തുടരുന്ന പശ്ചിമ കൊച്ചിയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പള്ളുരുത്തിയിലും ഫോര്‍ട്ട് കൊച്ചിയിലും 13 പേര്‍ക്ക് വീതവും മട്ടാഞ്ചേരിയില്‍ 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആലുവയിലും രോഗികളുടെ എണ്ണം കൂടുകയാണ്. 12 പേര്‍ക്കാണ് ആലുവയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 121 പേരാണ് ജില്ലയില്‍ രോഗമുക്തിനേടിയത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com