എറണാകുളം ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

15 പേരാണ് രോഗമുക്തി നേടി. ആശുപത്രിയില്‍ കഴിയുന്നത് 213 പേര്‍.
എറണാകുളം ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

എറണാകുളം: എറണാകുളം ജില്ലയില്‍ ഇന്ന് 12 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 681 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 474 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13586 ആണ്. ഇതിൽ 11707 പേർ വീടുകളിലും, 516 പേർ കോവിഡ് കെയർ സെന്ററുകളിലും 1363 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

അതെസമയം, ജില്ലയില്‍ ഇന്ന് 15 പേരാണ് രോഗമുക്തി നേടിയത്. ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള ഞാറയ്ക്കൽ സ്വദേശി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 24 വയസുള്ള മലയാറ്റൂർ നീലിശ്വരം സ്വദേശി, ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ചിറ്റാറ്റുകര സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള മരട് സ്വദേശിനി, ജൂലായ് 1ന് രോഗം സ്ഥിരീകരിച്ച 56 വയസുള്ള വല്ലാർപാടം സ്വദേശി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ആലങ്ങാട് സ്വദേശി, ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ഗുജറാത്ത് സ്വദേശി, ജൂലായ് 7 ന് രോഗം സ്ഥിരീകരിച്ച 43 ആരക്കുഴ സ്വദേശി, ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച 58 വയസുള്ള ചെല്ലാനം സ്വദേശി, ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 49, 1, 7 വയസുള്ള തട്ടേക്കാട് സ്വദേശികൾ, ജൂൺ 29ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കാക്കനാട് സ്വദേശിനി, ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള ആലുവ സ്വദേശിയുമാണ് രോഗ മുക്തി നേടിയവര്‍.

ഇന്ന് 35 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 28 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തിട്ടുമുണ്ട്. 290 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 213 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 90 പേരും അങ്കമാലി അഡല്ക്സിൽ 119 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്. റൂട്ടീൻ പരിശോധനയുടെ ഭാഗമായി 300 സാമ്പിളുകൾ കൂടി ഇന്ന് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 281 പരിശോധന ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. ഇതിൽ 12 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 499 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com