പെരുമ്പാവൂരിൽ ഹൈമാസ്റ്റ് ലൈറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചു

പെരുമ്പാവൂരിൽ ഹൈമാസ്റ്റ് ലൈറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചു

പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചു. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും പെരുമ്പാവൂർര്‍ നഗരസഭയിലുമായി 84 ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. 1.45 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭ്യമായത്.

41 സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അടിത്തറ നിര്‍മ്മാണം പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളോട് ചേര്‍ന്ന് സ്ഥാപിക്കുന്ന ലൈറ്റുകള്‍ക്ക് വകുപ്പിന്റെ അനുമതി ആവശ്യമാണ്. അത് കൂടി ഉടന്‍ തന്നെ ലഭ്യമാക്കി ലൈറ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com