ജ്വല്ലറിയിലേക്ക് കാർ പാഞ്ഞ് കയറി സെക്യൂരിറ്റി ജീവനക്കാരന് ഗുരുതര പരുക്ക്
 ജ്വല്ലറിയിലേക്ക് കാർ പാഞ്ഞ് കയറി സെക്യൂരിറ്റി ജീവനക്കാരന് ഗുരുതര പരുക്ക്

കൊച്ചി: അങ്കമാലിയിൽ ജ്വല്ലറിയിലേക്ക് കാർ പാഞ്ഞ് കയറി സെക്യൂരിറ്റി ജീവനക്കാരന് ഗുരുതര പരുക്ക്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. സെക്യൂരിറ്റി ജീവനക്കാരന്റെ കാലിന് അപകടത്തിൽ ഗുരുതര പരുക്കേറ്റു. കാറിലുണ്ടായിരുന്നവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അങ്കമാലി എം വി ചാക്കോ ജ്വല്ലറിയിലേക്കാണ് കാർ ഇടിച്ച് കയറിയത്. തൃശൂർ ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നു. കടയുടെ ഷട്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com