കിഴക്കമ്പലത്ത് വോട്ടറെ ആക്രമിച്ച കേസിൽ 9 പേര്‍ പിടിയില്‍

കിഴക്കമ്പലത്ത് വോട്ടറെ ആക്രമിച്ച കേസിൽ 9 പേര്‍ പിടിയില്‍

കൊച്ചി : കിഴക്കമ്പലത്ത് വോട്ടറെ ആക്രമിച്ച കേസിൽ 9 പേര്‍ പിടിയില്‍. 50 പേർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരവും കേസെടുത്തു. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചു.ഇന്നലെയാണ് കിഴക്കമ്പലം പഞ്ചായത്തിൽ ട്വൻ്റി ട്വൻ്റി പ്രവർത്തകർക്ക് മർദനമേറ്റത്. ഇവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി.

ട്വന്റി ട്വന്റി പ്രവർത്തകനായ യുവാവിനും ഭാര്യയ്ക്കുമെതിരെയാണ് ആക്രമണമുണ്ടായത്. സിപിഐഎം പ്രവർത്തകരാണ് തങ്ങളെ മർദിച്ചതെന്ന് ട്വൻ്റി ട്വൻ്റി നേതൃത്വം പറഞ്ഞു. വോട്ടിംഗ് തടസപ്പെടുത്തിയതിന് പഞ്ചായത്തി രാജ് ആക്ട് പ്രകാരം ഉള്ള വകുപ്പും ചുമത്തിയെന്നാണ് പൊലീസ് പറഞ്ഞത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com