എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 276 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 276 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച 276 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 105 രോ​ഗ​മു​ക്തി നേ​ടി. അ​തി​ല്‍ 99 പേ​ര്‍ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും 4 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രും 2 പേ​ര്‍ മ​റ്റ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രു​മാ​ണ്.

ബു​ധ​നാ​ഴ്ച 1267 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 970 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 19636 ആ​ണ്. ഇ​തി​ല്‍ 17279 പേ​ര്‍ വീ​ടു​ക​ളി​ലും 96 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 2261 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 2728 ആ​ണ്. ഇ​തി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചു വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 890 ആ​ണ്. ബു​ധ​നാ​ഴ്ച ജി​ല്ല​യി​ല്‍​നി​ന്നു കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 1287 സാ​ന്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് 1309 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ഇ​ന്ന് അ​യ​ച്ച സാ​ന്പി​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​നി 691 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com