എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇന്ന് 130 പേ​ര്‍​ക്ക് കോ​വി​ഡ്;184 പേര്‍ രോ​ഗ മു​ക്തി നേ​ടി
Ernakulam

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇന്ന് 130 പേ​ര്‍​ക്ക് കോ​വി​ഡ്;184 പേര്‍ രോ​ഗ മു​ക്തി നേ​ടി

News Desk

News Desk

എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച 130 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 184 പേര്‍ രോ​ഗ മു​ക്തി നേ​ടി. അ​തി​ല്‍ 177 പേ​ര്‍ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും 2 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രു​മാ​ണ് 5 പേ​ര്‍ മ​റ്റു​ജി​ല്ല​ക്കാ​ര​നു​മാ​ണ്.

തി​ങ്ക​ളാ​ഴ്ച 1256 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 1080 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 18987 ആ​ണ്. ഇ​തി​ല്‍ 16572 പേ​ര്‍ വീ​ടു​ക​ളി​ലും 103 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 2312 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

208 പേ​രെ തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍/ എ​ഫ്‌എ​ല്‍​ടി​സി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ല്‍/ എ​ഫ്‌എ​ല്‍​ടി​സി​ക​ളി​ല്‍ നി​ന്ന് 165 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 2437 ആ​ണ്. ഇ​തി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചു വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 711 ആ​ണ്.

ജി​ല്ല​യി​ല്‍ നി​ന്നും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 796 സാ​ന്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച 865 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. 882 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ജി​ല്ല​യി​ലെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ നി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നു​മാ​യി ഇ​ന്ന് 1432 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു.

Anweshanam
www.anweshanam.com