പഞ്ചായത്ത് തലത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളുടെ നടത്തിപ്പിന് പഞ്ചായത്തുതല സമിതി

ആലപ്പുഴ: തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തിലും ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻസറുകളുടെ നടത്തിപ്പ് ചുമതല പഞ്ചായത്ത് തല കമ്മിറ്റിക്ക്. സി.എഫ്.ടി.സികള്‍ക്കായി കുറഞ്ഞത് 50 ബെഡ്ഡുകൾ എങ്കിലും സ്ഥാപിക്കാവുന്ന കെട്ടിടം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാകലക്ടര്‍ എ.അലക്സാണ്ടര്‍ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവിടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ഹോസ്റ്റലുകൾ, ഹോട്ടലുകൾ, അടഞ്ഞുകിടക്കുന്നു ആശുപത്രികൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, ആയുർവേദ കേന്ദ്രങ്ങൾ, സ്കൂൾ, കോളേജ്, ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാൾ, മത-സാമുദായിക സംഘടനകളുടെ കെട്ടിടം എന്നിവയെല്ലാം ഈ ആവശ്യത്തിനായി പരിഗണിക്കാമെന്ന് സർക്കാർ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെന്ററിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പഞ്ചായത്ത് പ്രസിഡൻറ് ചെയര്‍പേഴ്സണും മെഡിക്കൽ ഓഫീസര്‍ കണ്‍വീനറും ആയിട്ടുള്ള വിപുലമായ കമ്മറ്റി ആയിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യമാണ് ഒരുക്കേണ്ടത്. സെന്‍ററിന്‍റെ നടത്തിപ്പിനായി പ്രാദേശികമായി സന്നദ്ധപ്രവർത്തകരെ നിയോഗിക്കാം. വേണമെങ്കിൽ കൂടുതൽ ജീവനക്കാരെ വിട്ടു നല്‍കുമെന്നും കളക്ടർ തദ്ദേശ ഭരണ പ്രതിനിധികളുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സില്‍ വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com