ഒക്ടോബർ 9 ചെഗുവേര രക്തസാക്ഷി ദിനം. DYFI നേതൃത്വത്തിൽ പ്ലാസ്മ ദാനക്യാമ്പ് സംഘടിപ്പിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 9 ചെഗുവേര രക്തസാക്ഷി ദിനത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്ലാസ്മ ദാന ക്യാമ്പ് നടത്തിയത്.
കോവിഡ് ഭേദമായ ഡിവൈഎഫ്ഐ പ്രവർത്തകർ ഇതിന്റെ ഭാഗമായി പ്ലാസ്മ ദാനം ചെയ് തു. കോവിഡ് നെഗറ്റീവ് ആയതിനു ശേഷം 28 ദിവസം കഴിഞ്ഞവർക്കാണ് പ്ലാസ്മ ദാനം ചെയ്യാൻ കഴിയുന്നത്. പ്ലാസ്മാ തെറാപ്പി കോവിഡ് ബാധിതരായ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഉപകാരപ്രദമാണ്.
ഇതു ഒരു തുടക്കം മാത്രമാണ്. തുടർന്നുള്ള ദിവസങ്ങളിലും പ്ലാസ്മാ ദാനം സംഘടിപ്പിക്കും. കോവിഡ് ഭേദമായ ആർക്കും ഡിവൈഎഫ്ഐ നടത്തുന്ന പ്ലാസ്മ ദാനവുമായി സഹകരിക്കാമെന്ന് ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും സെക്രട്ടറി അഡ്വ. ആർ രാഹുലും പ്രസ്താവനയിൽ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com