ഡോക്ടർ അടക്കം ആഞ്ച്  ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19; ആശുപത്രി അടയ്ക്കണമെന്ന് നഗരസഭ
Alappuzha

ഡോക്ടർ അടക്കം ആഞ്ച് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19; ആശുപത്രി അടയ്ക്കണമെന്ന് നഗരസഭ

ആശുപത്രിയിലെ കൂടുതൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

By News Desk

Published on :

ആലപ്പുഴ: ഒരു ഡോക്ടർ അടക്കം ആഞ്ച് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചേർത്തലയിൽ അതീവ ജാഗ്രത. ചേർത്തല താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരിൽ ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്സുമാരും ഉൾപ്പെടും.

കഴിഞ്ഞ ദിവസം കോവിഡ് രോഗം സ്ഥിരീകരിച്ച ആലപ്പുഴയിലെ ഗർഭിണിയെ ചികിത്സിച്ചിരുന്നത് ചേർത്തല താലൂക്ക് ആശുപത്രിയിലാണ്. ഇതേ തുടർന്നാണ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

ആശുപത്രിയിലെ കൂടുതൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയർമാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Anweshanam
www.anweshanam.com