ശക്തമായ തിരയില്‍പ്പെട്ടു വള്ളങ്ങൾ തകര്‍ന്നു

ശക്തമായ തിരയില്‍പ്പെട്ടു വള്ളങ്ങൾ തകര്‍ന്നു

അമ്പലപ്പുഴ: ശക്തമായ തിരയില്‍പ്പെട്ടു വള്ളങ്ങൾ തകര്‍ന്നു.ഞായറാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിനു ശേഷം പായല്‍ക്കുളങ്ങര അഞ്ചാലുംകാവ്, കാക്കാഴം പള്ളിമുക്ക് എന്നിവിടങ്ങളില്‍ നങ്കൂരമിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് കടലെടുത്തത്.

പത്തോളം വള്ളങ്ങളും മറ്റ് ചില വള്ളങ്ങളിലെ വലകളും തിരയില്‍പ്പെട്ടു തകര്‍ന്നു. ഒരു വള്ളം കാണാതായി. വള്ളങ്ങളിലുണ്ടായിരുന്ന എഞ്ചിനുകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നു.

ഓരോ വള്ളമുടമയ്ക്കും മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടം സംഭവിച്ചിട്ടുണ്ട്

No stories found.
Anweshanam അന്വേഷണം
www.anweshanam.com