ആലപ്പുഴ ന​ഗരത്തിൽ മൂന്നിടത്ത് വൈദ്യുതി പോസ്റ്റിന് തീപിടിച്ചു

മുപ്പാലം, റെയിൽവേ സ്റ്റേഷൻ റോഡ്, ചുങ്കം എന്നിവിടങ്ങളിലായാണ് സംഭവം
ആലപ്പുഴ ന​ഗരത്തിൽ മൂന്നിടത്ത് വൈദ്യുതി പോസ്റ്റിന് തീപിടിച്ചു

ആലപ്പുഴ: ന​ഗരത്തിൽ വൈദ്യുതി പോസ്റ്റിന് തീപിടിച്ചു. മൂന്നിടങ്ങളിലായാണ് തീപിടുത്തമുണ്ടായത്. മുപ്പാലം, റെയിൽവേ സ്റ്റേഷൻ റോഡ്, ചുങ്കം എന്നിവിടങ്ങളിലായാണ് സംഭവം.

മുപ്പാലത്തിനടുത്ത് ഉച്ചയ്ക്ക് 2.45നായിരുന്നു തീപിടുത്തമുണ്ടായത്. ബാലൂസ് ഹോട്ടലിന് സമീപത്തെ വൈദ്യുതി പോസ്റ്റിനാണ് തീപിടിച്ചത്. രാംചരണ്‍ കമ്പനിയുടെ കെട്ടിടത്തിലേക്ക് തീപടര്‍ന്നെങ്കിലും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

ഉച്ചക്ക് 12ന് റെയില്‍വേസ്‌റ്റേഷന്‍ റോഡില്‍ റബര്‍ ഫാക്ടറി ജങ്ഷനു സമീപത്തെയും പുലര്‍ച്ചെ 2.55ന് ചുങ്കത്തെയും വൈദ്യുതി പോസ്റ്റിനാണ് തീപിടിച്ചത്. അഗ്‌നിരക്ഷാസേനയുടെ ഇടപെടലില്‍ മൂന്നിടത്തും അപകടം ഒഴിവായി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com