നഗരസഭാ വൈസ് ചെയര്‍പേഴ്‌സനു കോവിഡ്; ജാഗ്രതാ നിര്‍ദേശം
Alappuzha

നഗരസഭാ വൈസ് ചെയര്‍പേഴ്‌സനു കോവിഡ്; ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ നഗരസഭ വൈസ് ചെയര്‍പേഴ്സനും രണ്ടു സ്ഥിരംസമിതി അധ്യക്ഷന്മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

News Desk

News Desk

ആലപ്പുഴ: നഗരസഭ വൈസ് ചെയര്‍പേഴ്സനും രണ്ടു സ്ഥിരംസമിതി അധ്യക്ഷന്മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജ്യോതി മോള്‍, ആരോഗ്യ സറ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. റസാഖ്, വിദ്യാഭ്യാസ സറ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മനോജ് കുമാര്‍ എന്നിവര്‍ക്കാണു കൊവിഡ സ്ഥിരീകരിച്ചത്. ഇതോടെ മൂവരും നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗം സഥിരീകരിച്ചവരുമായി അടുത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അറിയിച്ചു. കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ടൗണ്‍ ഹാളില്‍ ടിവി വിതരണ ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

Anweshanam
www.anweshanam.com