ആലപ്പുഴയില്‍ ഇന്ന് 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Alappuzha

ആലപ്പുഴയില്‍ ഇന്ന് 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ജില്ലയില്‍ ആറ് പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.

By News Desk

Published on :

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്തുനിന്നും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആലപ്പുഴയില്‍ ആറ് പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍:

1. വിശാഖപട്ടണത്ത് നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന 39 വയസ്സുള്ള തഴക്കര സ്വദേശി.

2. മസ്‌കറ്റില്‍ നിന്നും ജൂണ്‍ 27 എത്തി നിരീക്ഷണത്തിലായിരുന്നു 25 വയസ്സുള്ള തെക്കേക്കര സ്വദേശി.

3. ബാംഗ്ലൂരില്‍ നിന്നും ജൂലൈ ഒന്നിന് എത്തി നിരീക്ഷണത്തിലായിരുന്ന 64 വയസ്സുള്ള മുതുകുളം സ്വദേശി.

4.ഡല്‍ഹിയില്‍ നിന്നും ജൂണ്‍ 14ന് എത്തി നിരീക്ഷണത്തിലായിരുന്ന 56 വയസ്സുള്ള തെക്കേക്കര സ്വദേശിനി.

5. മസ്‌കറ്റില്‍ നിന്നും ജൂണ്‍ 26 എത്തി നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള ഹരിപ്പാട് സ്വദേശി.

6. മുംബൈയില്‍ നിന്നും ജൂണ്‍ 16ന് എത്തി നിരീക്ഷണത്തിലായിരുന്ന 13 വയസ്സുള്ള പുന്നപ്ര സ്വദേശിനി.

7. യുഎഇയില്‍ നിന്നും ജൂണ്‍ 25 എത്തി നിരീക്ഷണത്തിലായിരുന്ന 34 വയസ്സുള്ള എടത്വ സ്വദേശി.

8. ഖത്തറില്‍ നിന്നും ജൂണ്‍ 26ന് എത്തി നിരീക്ഷണത്തിലായിരുന്നു 27 വയസ്സുള്ള പുന്നപ്ര സ്വദേശി.

9. കുവൈറ്റില്‍ നിന്നും ജൂണ്‍ 26ന് എത്തി നിരീക്ഷണത്തിലായിരുന്ന 38 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.

10. റാസല്‍ഖൈമയില്‍ നിന്നും ജൂണ്‍ 30ന് എത്തി നിരീക്ഷണത്തിലായിരുന്ന 45 വയസ്സുള്ള പുന്നപ്ര സ്വദേശി.

11. മസ്‌കറ്റില്‍ നിന്നും ജൂണ്‍ 27ന് എത്തി നിരീക്ഷണത്തിലായിരുന്നു 38 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.

12. ഷാര്‍ജയില്‍ നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്നു 24 വയസ്സുള്ള പുന്നപ്ര സ്വദേശി.

13. ദുബായില്‍ നിന്നും ജൂലൈ ഒന്നിന്എത്തി നിരീക്ഷണത്തിലായിരുന്ന 24 വയസ്സുള്ള പുന്നപ്ര സ്വദേശി.

14. ഖത്തറില്‍ നിന്നും ജൂലൈ ആറിന് എത്തി നിരീക്ഷണത്തിലായിരുന്നു 27 വയസ്സുള്ള ചെറുതന സ്വദേശി.

15. കുമാരപുരം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട മത്സ്യ കച്ചവടം നടത്തുന്ന 49 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി.

16. ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 60 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.

17. ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന 43 വയസ്സുള്ള അരൂക്കുറ്റി സ്വദേശി.

18. തിരുവനന്തപുരത്തെ തീവ്രബാധിത മേഖലയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന 48 വയസ്സുള്ള ആറാട്ടുപുഴ സ്വദേശി.

19. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കായംകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 21 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി.

20.തമിഴ്നാട്ടില്‍ നിന്നും എത്തി രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എരമല്ലൂര്‍ സ്വദേശിനി യുടെ സമ്പര്‍ക്ക പട്ടികയിലുള്ള 42 വയസുള്ള എരമല്ലൂര്‍ സ്വദേശി. ആകെ 543പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്

Anweshanam
www.anweshanam.com