ആലപ്പുഴയിൽ ഇന്ന് 57 പേർക്ക് കോവിഡ്; 35 പേർക്ക് സമ്പർക്കത്തിലൂടെ

4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
ആലപ്പുഴയിൽ ഇന്ന് 57 പേർക്ക് കോവിഡ്; 35 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേർ വിദേശത്തുനിന്നും 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 35 പേർക്ക് ആണ് ഇന്ന് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ ആകെ 395 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്

വിദേശത്തുനിന്നുവന്നവർ

1. സൗദിയിൽ നിന്നും ജൂൺ 20ന് തിരുവനന്തപുരത്തെത്തി നിരീക്ഷണത്തിലായിരുന്ന പാണ്ടനാട് സ്വദേശിയായ യുവാവ്

2. ഖത്തറിൽ നിന്നും ജൂലൈ മൂന്നിന് കോഴിക്കോട് എത്തി നിരീക്ഷണത്തിലായിരുന്ന കാഞ്ഞൂർ സ്വദേശിയായ യുവാവ്

3. അബുദാബിയിൽ നിന്നും ജൂൺ 25ന് കൊച്ചിയിലെത്തി നിരീക്ഷണത്തിലായിരുന്ന 55 വയസ്സുള്ള കായംകുളം സ്വദേശി

4. മസ്കറ്റിൽ നിന്നും ജൂൺ 20ന് കൊച്ചിയിലെത്തി നിരീക്ഷണത്തിലായിരുന്ന 47 വയസ്സുള്ള ആലപ്പുഴ സ്വദേശി

5 .കുവൈറ്റിൽ നിന്നും ജൂൺ 19 എത്തി നിരീക്ഷണത്തിലായിരുന്നു പാണ്ടനാട് സ്വദേശിയായ യുവാവ്

6. സൗദിയിൽ നിന്നും ജൂലൈ 9ന് തിരുവനന്തപുരത്തെത്തി നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി

7. ഖത്തറിൽ നിന്നും ജൂൺ 26ന് എത്തി നിരീക്ഷണത്തിലായിരുന്ന 54 വയസ്സുള്ള പുന്നപ്ര സ്വദേശി

8. റിയാദിൽ നിന്നും ജൂൺ 19ന് എത്തി നിരീക്ഷണത്തിലായിരുന്നു 58 വയസുള്ള നീലംപേരൂർ സ്വദേശി.

9&10 ) കുവൈത്തിൽ നിന്നും ജൂൺ 24ന് കൊച്ചിയിൽ എത്തി നിരീക്ഷണത്തിലായിരുന്നു 18 , 14 വയസ്സുള്ള ഭരണിക്കാവ് സ്വദേശികൾ

മറ്റു സംസ്ഥാനത്ത് നിന്ന് എത്തിയവർ

1. ചെന്നൈയിൽ നിന്നും ജൂലൈ അഞ്ചിന് സ്വകാര്യ വാഹനത്തിൽ എത്തി നിരീക്ഷണത്തിലായിരുന്ന 51 വയസ്സുള്ള ആലപ്പുഴ സ്വദേശിനി

2. മഹാരാഷ്ട്രയിൽ നിന്നും ജൂൺ പത്തിന് വിമാനത്തിൽ എത്തി നിരീക്ഷണത്തിലായിരുന്ന 48 വയസ്സുള്ള ആലപ്പുഴ സ്വദേശിനി

3. ഡൽഹിയിൽ നിന്നും ജൂൺ 27ന് വിമാനത്തിൽ കൊച്ചിയിലെത്തി നിരീക്ഷണത്തിലായിരുന്നു കണിച്ചുകുളങ്ങര സ്വദേശിയായ യുവാവ്

4. ഹൈദരാബാദിൽ നിന്നും ജൂലൈ നാലിന് ബസ്സിൽ എത്തി നിരീക്ഷണത്തിലായിരുന്നു ചെങ്ങന്നൂർ സ്വദേശിയായ യുവാവ്

5. ഡൽഹിയിൽ നിന്നും വിമാനത്തിൽ ജൂൺ 13 എത്തി നിരീക്ഷണത്തിലായിരുന്നു 67 വയസുള്ള ചെങ്ങന്നൂർ സ്വദേശിനി

6. ഗോവയിൽ നിന്നും സ്വകാര്യ വാഹനത്തിൽ ജൂലൈ ആറിന് എത്തി നിരീക്ഷണത്തിലായിരുന്നു 50വയസുള്ള മുതുകുളം സ്വദേശി

7.കോയമ്പത്തൂരിൽ നിന്നും സ്വകാര്യ വാഹനത്തിൽ ജൂൺ16 എത്തി നിരീക്ഷണത്തിലായിരുന്നു തുറവൂർ സ്വദേശിയായ യുവതി

രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ പച്ചക്കറി വ്യാപാരിയുടെ സമ്പർക്കത്തിലൂടെയാണ് എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചത്.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

എഴുപുന്ന യിലെ സീഫുഡ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള 18 പേർ.

രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള ആറുപേർ.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വെണ്മണി സ്വദേശിയായ കുട്ടി.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 49 വയസ്സുള്ള പുന്നപ്ര സ്വദേശിനി

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച താമരക്കുളം സ്വദേശിയായ യുവാവ്.

4 ആരോഗ്യപ്രവർത്തകർ.

ബാബു 52 വയസ്സ് കോണത്ത് വാക്കാൽ പുളിങ്കുന്ന് എന്നയാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com