സക്കീര്‍ ഹുസൈന്‍ വീണ്ടും സിപിഎമ്മിലേക്ക്

ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗമാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
സക്കീര്‍ ഹുസൈന്‍ വീണ്ടും സിപിഎമ്മിലേക്ക്

കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സക്കീര്‍ ഹുസൈന്‍ വീണ്ടും സിപിഎമ്മിലേക്ക്. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗമാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയിലെ പ്രാഥമിംഗത്വം നല്‍കിയാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ ഏത് ഘടകത്തിലാവും സക്കീര്‍ പ്രവര്‍ത്തിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ചേര്‍ന്നാണ് അച്ചടക്ക നടപടി പിന്‍വലിച്ചത്. കഴിഞ്ഞ ജൂണിലാണ് സക്കീര്‍ ഹുസൈനിനെ പുറത്താക്കിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com