മാധ്യമ പ്രവർത്തകരോട് കലിപ്പടങ്ങാതെ യുവമോര്‍ച്ച നേതാവ്
മാധ്യമ പ്രവര്‍ത്തകരോട് ചില ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ട് രോഷം പ്രകടിപ്പിച്ച് യുവമോര്‍ച്ച നേതാവ് രംഗത്ത്

കോഴിക്കോട്: ഡല്‍ഹിയടക്കം നഗരങ്ങളില്‍ കൊറോണ പടര്‍ന്ന് പിടിക്കുമ്പോഴും മാധ്യമ പ്രവര്‍ത്തകരോട് ചില ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ട് രോഷം പ്രകടിപ്പിച്ച് യുവമോര്‍ച്ച നേതാവ് രംഗത്ത് വന്നിരിക്കുന്നത്. മാധ്യമ പ്രവർത്തകരോട്..എന്ന് പറഞ്ഞ് കൊണ്ട് തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേശ് തന്‍റെ വിമര്‍ശനം ഉന്നയിക്കുന്നത്.

നിങ്ങൾ കേന്ദ്ര സർക്കാരിനെതിരെ വാർത്ത നൽകുന്നത് നല്ലതാണ്. തെറ്റ് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്താറുമുണ്ട്. അത് അവിടെ നിൽക്കട്ടെ, നിങ്ങളുടെ തൊഴിലും നിങ്ങളുടെ രാഷ്ട്രീയവുമായി ബന്ധപെട്ട് കിടക്കുന്ന വിഷയം അതിൽ നിങ്ങൾക്ക് നിലപാടുണ്ടാകും എന്ന് ഗണേശ് പറയുന്നു.

എന്നാൽ നിങ്ങളുടെ സ്വന്തം സ്ഥാപനങ്ങളിൽ നിങ്ങൾ അനുഭവിക്കുന്ന ചില കാര്യങ്ങൾ അത് നിങ്ങൾക്കൊന്ന് സമൂഹത്തോട് പറഞ്ഞ് കൂടെ, എന്ന് ഗണേശ് ചോദിക്കുന്നു.

''മോദിയെ തെറിപറയണം സാർ... ഇടയ്ക്കൊക്കെ സ്വന്തം കാര്യത്തിനും കൂടെ പ്രതികരിക്കണം...

ഒന്നുമല്ലെങ്കിൽ നിങ്ങൾ മാധ്യമ വിപ്ലവ സിങ്കങ്ങളല്ലേ...?'' എന്നും ഗണേശ് പരിഹസിക്കുന്നു.

യുവമോര്‍ച്ച നേതാവിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം ചുവടെ,

Related Stories

Anweshanam
www.anweshanam.com