മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് മരിച്ച നിലയിൽ

ഈ മാസം 4ന് ദുബായില്‍നിന്നു തിരിച്ചെത്തിയ ശേഷം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു
മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് മരിച്ച നിലയിൽ
K V N Rohit

മലപ്പുറം: ദുബായില്‍ നിന്നുവന്ന് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാളിയേക്കല്‍ തട്ടാന്‍പ്പടി പാലോട്ടില്‍ അബ്ദുൽ ഗഫൂറിന്റെ മകന്‍ ഇര്‍ഷാദലി(29) ആണ് മരിച്ചത്.

ഈ മാസം 4ന് ദുബായില്‍നിന്നു തിരിച്ചെത്തിയ ശേഷം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരും.

ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷവും ഉണരാത്തതിനാല്‍ നടത്തിയ പരിശോധനയിലാണ് വീട്ടിലുള്ളവർ മരണവിവരം അറിയുന്നത്. ദുബായില്‍വച്ച് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിതത്സ തേടുകയും അസുഖം ഭേദപ്പെട്ട ശേഷമാണ് തിരികെ നാട്ടിലെത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു.

ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആളായതിനാല്‍ കോവിഡ് പരിശോധനാഫലം എത്തിയാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂ. ഇന്നു വൈകിട്ടോടെ പരിശോധനാഫലം വരുമെന്നാണ് കരുതുന്നത്.

Related Stories

Anweshanam
www.anweshanam.com