തിരുവനന്തപുരത്തെ കൊച്ചു ഗായിക എസ്.എസ് ദേവികയ്ക്ക് യുവജനക്ഷേമ ബോര്‍ഡിന്റെ ആദരം

ഹിമാചല്‍പ്രദേശിന്റെ  ഹൃദയം കീഴടക്കിയ തിരുവനന്തപുരത്തെ കൊച്ചു ഗായിക എസ്.എസ്. ദേവികയെ യുവജനക്ഷേമ ബോര്‍ഡ്  വൈസ് ചെയര്‍മാന്‍ പി.ബിജു  തിരുമലയിലെ വീട്ടിലെത്തി  ആദരിച്ചപ്പോള്‍. കോഡിനേറ്റര്‍ സുന്ദര്‍ സമീപം
തിരുവനന്തപുരത്തെ കൊച്ചു ഗായിക എസ്.എസ് ദേവികയ്ക്ക് യുവജനക്ഷേമ ബോര്‍ഡിന്റെ ആദരം

തിരുവനന്തപുരം: ഹിമാചല്‍പ്രദേശിന്റെ  ഹൃദയം കീഴടക്കിയ തിരുവനന്തപുരത്തെ കൊച്ചു ഗായിക എസ്.എസ്. ദേവികയ്ക്ക് യുവജനക്ഷേമ ബോര്‍ഡിന്റെ  ആദരം. തിരുമലയിലെ വീട്ടിലെത്തിയാണു യുവജനക്ഷമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു ആദരിച്ചത്.

'മായേനീ മേരിയേ...' എന്ന നാടോടി ഗാനമാണ് തിരുമല ശാന്തി നഗര്‍  ദേവമിത്രത്തില്‍ സംഗീതയുടെ മകളും  പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ദേവിക പാടിയത്.

ലോക്ഡൗണ്‍ കാലത്തു കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും സാംസ്‌കാരിക വിനിമയം ലക്ഷ്യമാക്കിയും നടപ്പാക്കിയ 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' പദ്ധതിയനുസരിച്ചാണ് ദേവികയുടെ ഗാനം സ്‌കൂളിലെ സമൂഹ മാധ്യമ പേജിലിട്ടത്. അധ്യാപികയായ ദേവിയാണു ഗാനം തിരഞ്ഞെടുത്തത്.

Related Stories

Anweshanam
www.anweshanam.com