യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിയിലേക്ക് യൂത്ത് ലീഗിന്റെ പ്രതിഷേധം; പോലീസ് ലാത്തിവീശി

മലപ്പുറം ടൗൺഹാളിന് മുന്നിലായിരുന്നു യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സ്പീക്ക് യംഗ് വേദി സംഘടിപ്പിച്ചത്
യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിയിലേക്ക് യൂത്ത് ലീഗിന്റെ പ്രതിഷേധം; പോലീസ് ലാത്തിവീശി

മലപ്പുറം: മലപ്പുറത്ത് യൂത്ത് ലീഗ് – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിയിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.

മലപ്പുറം ടൗൺഹാളിന് മുന്നിലായിരുന്നു യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സ്പീക്ക് യംഗ് വേദി സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുവജനക്ഷേമ ബേര്‍ഡിന്റെ പരിപാടിക്കിടയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തുകയായിരുന്നു. സദസ്സിലെ കസേരകളും മറ്റും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമായതോടെ പോലീസ് ലാത്തിവീശി.

ക്ഷണിതാക്കളിൽ ചിലർ അനധികൃത നിയമനങ്ങളും രാഷ്ട്രീയ വിവാദങ്ങളും ചർച്ചയാക്കിയായതോടെ സദസിലും ഉന്തും തള്ളുമായി. യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകരും മലപ്പുറത്ത് മാർച്ച് നടത്തി.

കോഴിക്കോട് കുതിരവട്ടത്തെ വേദിയിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. കണ്ണൂർ ധർമ്മശാലയിലെ എഞ്ചിനീയറിംഗ് കോളേജിലെ വേദിയിലേക്ക് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പ്രകടനം ധർമ്മശാലയിൽ വെച്ച് പൊലീസ് തടഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com