ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28) ആണ് മരിച്ചത്.
ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28) ആണ് മരിച്ചത്. ഒരു ബംഗ്ലാദേശ് സ്വദേശിയും അപകടത്തില്‍ മരിച്ചു.

ഇന്ന് പുലര്‍ച്ചെ സലാലക്ക് സമീപം മിര്‍ബാത്തില്‍ വെച്ചാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വദേശി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. നാലു വര്‍ഷമായി സലാലയിലുള്ള മുഹമ്മദ് ഷാനിഫ് മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് കട നടത്തി വരികെയായിരുന്നു. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭാര്യ: ഷറഫുന്നീസ.

Related Stories

Anweshanam
www.anweshanam.com