നാല് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകരുതെന്ന് യൂത്ത് കോൺഗ്രസ്; മുതിർന്നവർക്ക് പത്ത് ശതമാനം മാത്രം

പാലക്കാട് നടന്ന സംസ്ഥാന ക്യാംപിലാണ് പ്രമേയം പാസ്സാക്കിയത്
നാല് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകരുതെന്ന് യൂത്ത് കോൺഗ്രസ്; മുതിർന്നവർക്ക് പത്ത് ശതമാനം മാത്രം

തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. 10% സീറ്റുകള്‍ മാത്രമേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കാവൂ എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. പാലക്കാട് നടന്ന സംസ്ഥാന ക്യാംപിലാണ് പ്രമേയം പാസ്സാക്കിയത്

4 തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുത്. തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസ് കെഎസ് യു നേതാക്കള്‍ക്ക് നല്‍കി തിരിച്ചു പിടിക്കണം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് മല്‍സരിക്കേണ്ടി വരുമെന്നും പ്രമേയത്തില്‍ മുന്നറിയിപ്പ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com