ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്​ നേരെ യൂത്ത്​ കോൺഗ്രസ്​ കരി​ങ്കൊടി
Kerala

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്​ നേരെ യൂത്ത്​ കോൺഗ്രസ്​ കരി​ങ്കൊടി

മന്ത്രിയുടെ വാഹനം തടഞ്ഞവരെ പോലീസ്​ ലാത്തിചാർജ്​ നടത്തി മാറ്റിയാണ് മന്ത്രിക്ക്​ വഴിയൊരുക്കിയത്​.

Thasneem

കോഴിക്കോട്​: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ യൂത്ത്​ കോൺഗ്രസ്​ കരി​ങ്കൊടി. ഇ-മൊബിലിറ്റിയിൽ കൺസൾട്ടൻസി അനുവദിച്ചതിൽ അഴിമതി ആരോപിച്ചാണ് പ്രതിഷേധം. കുരുവട്ടൂരിലെ മച്ചക്കുളത്താണ്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ മന്ത്രിയുടെ വാഹനം തടഞ്ഞത്​.

മന്ത്രിയുടെ വാഹനം തടഞ്ഞവരെ പോലീസ്​ ലാത്തിചാർജ്​ നടത്തി മാറ്റിയാണ് മന്ത്രിക്ക്​ വഴിയൊരുക്കിയത്​. ലാത്തിചാർജിൽ യൂത്ത്​ കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ്​ റിയാസ്,​ കെ.എസ്​.യു ജില്ലാ സെക്രട്ടറി സനൂജ്,​ ശ്രീകേഷ്​ നടമ്മൽ, അനൂപ്​ എന്നിർക്ക്​ പരിക്കേറ്റു. ഇവരെ പിന്നീട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

അസിസ്​റ്റൻറ്​ പൊലീസ്​ കമ്മീഷണർ നോർത്ത്​ കെ.അഷ്​റഫി​​െൻറ നേതൃത്വത്തിൽ ഇൻസ്​പെക്​ടർ ടി.പി ശ്രീജിത്ത്​, എം.കെ അനിൽകുമാർ എന്നിവരുൾപ്പെടുന്ന പൊലീസ്​ സംഘവും സ്ഥലത്തുണ്ട്​.

ഇ-മൊബിലിറ്റിയിൽ കൺസൾട്ടൻസി അനുവദിച്ചത്​ അഴിമതിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ഇന്നലെ രംഗത്തെത്തിയിരുന്നു. എന്നാൽ വിഷയത്തിൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Anweshanam
www.anweshanam.com