തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ സംഘര്‍ഷം; നിരവധിപേർക്ക് പരിക്ക്
Kerala

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ സംഘര്‍ഷം; നിരവധിപേർക്ക് പരിക്ക്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോണ്‍ഗ്രസിന്‍റെ പിഎസ്‍സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്

News Desk

News Desk

തിരുവനന്തപുരം: തിരുവനന്തപുരം പിഎസ്‍സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷം. പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. സമരസ്ഥലത്തുണ്ടായിരുന്ന കസേരകളും വലിച്ചെറിഞ്ഞു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം. പിഎസ്‍സി പട്ടിക റദ്ദായതോടെ ജോലി കിട്ടാത്തതില്‍ മനംനൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോണ്‍ഗ്രസിന്‍റെ പിഎസ്‍സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇരു വിഭാഗത്തിലെയും പ്രവര്‍ത്തകര്‍ റോഡിന് ഇരുവശവും കുത്തിയിരിക്കുകയാണ്. പിഎസ്‍സി പട്ടിക റദ്ദായതോടെ ജോലി കിട്ടാത്തതില്‍ മനംനൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സമരത്തിലുണ്ടായിരുന്ന ഷാഫി പറമ്പിൽ എംഎല്‍എയെയും ശബരീനാഥ് എംഎല്‍എയും അറസ്റ്റ് ചെയ്തു നീക്കി.

അതേസമയം, വെഞ്ഞാറമ്മൂട് ഡിവൈഎഫ് ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രതിഷേധവും നടക്കുന്നുണ്ട്. പ്രവര്‍ത്തകരില്‍ ചിലര്‍ പിഎസ്‍സി ഓഫീസിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് സമര സ്ഥലത്തേക്ക് എത്തുകയും ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയുണ്ടാകുകയുമായിരുന്നു.

കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പിഎസ്‍സി ഓഫിസിന് മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ഒഴിപ്പിക്കുകയാണ്.

Anweshanam
www.anweshanam.com