
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി. വിജയ സാധ്യത മാത്രം ആയിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡമെന്നും മറ്റൊരു ഘടകവും പരിഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 26 മുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും. യുഡിഎഫ് ഏകോപന സമിതി യോഗത്തിന് ശേഷം കോഴിക്കോട് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയിലും ശംഖുമുഖത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.