താടിയും മുടിയും നീട്ടിയാൽ കള്ളൻ;ആശുപത്രി ജീവനക്കാരിൽ നിന്നും യുവാവ് നേരിട്ടത് കടുത്ത അധിക്ഷേപം

ആശുപത്രിയിൽ സി സി ടി വി ഉണ്ടായിരുന്നിട്ടും അതൊന്നും പരിശോധിക്കാതെ യുവാവിനെ ചോദ്യം ചെയ്തു. ഭാര്യയുടെ കൂടെയാണ് വന്നതെന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചു കൊടുത്തില്ല.
താടിയും  മുടിയും നീട്ടിയാൽ കള്ളൻ;ആശുപത്രി ജീവനക്കാരിൽ നിന്നും യുവാവ് നേരിട്ടത് കടുത്ത അധിക്ഷേപം

മലപ്പുറം: മലപ്പുറത്ത് പരപ്പനങ്ങാടിയിൽ സ്വകാര്യ ആശുപത്രിയിൽ യുവാവിന് നേരിടേണ്ടി വന്ന ദുരവസ്ഥയാണ് ഒരു ഫേസ്ബുക്ക് വീഡിയോയിൽ യുവാവ് എല്ലാവരെയും അറിയിച്ചത് . സ്വകാര്യ ആശുപത്രിയിൽ എത്തിയ യുവാവും ഭാര്യയും യുവാവിന്റെ പെങ്ങളുമാണ്.

എന്നാൽ ആ സമയത്ത് അവിടെ ഒരു മോഷണം നടന്നിരുന്നു. 150 രൂപയും ഫോണുമാണ് കളവ് പോയത്.എന്നാൽ ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ മാറ്റാൻ മുട്ടായി വാങ്ങാൻ യുവാവ് ഇറങ്ങി. ഇറങ്ങിയ ഉടനെ ചില ആശുപത്രി ജീവനക്കാർ അടുത്തെത്തി യുവാവിനെ ചോദ്യം ചെയ്ത തുടങ്ങി.

യുവാവാണ് മോഷണം നടത്തിയെന്ന് രീതിയിലാണ് അവർ സംസാരിച്ചത്. ആശുപത്രിയിൽ സി സി ടി വി ഉണ്ടായിരുന്നിട്ടും അതൊന്നും പരിശോധിക്കാതെ യുവാവിനെ ചോദ്യം ചെയ്തു. ഭാര്യയുടെ കൂടെയാണ് വന്നതെന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചു കൊടുത്തില്ല.

യുവാവിനെ വംശീയമായി അധിക്ഷേപിച്ചു. തുടർന്ന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ യുവാവ് പരാതി നൽകി. തുടർന്ന് പോലീസ് ഇടപെട്ടപ്പോൾ ചോദ്യം ചെയ്തവർ മാപ്പ് പറയാമെന്ന് പറഞ്ഞു.

എന്നാൽ ആശുപത്രിയുട ഉള്ളിൽ മാപ്പ് പറയാമെന്നാണ് ഇവർ പറഞ്ഞത്.നാട്ടുകാർ കാൺകെ തന്നെ അധിഷേപിച്ചതിൽ കടുത്ത അമര്ഷമാണ് യുവാവ് പങ്ക് വച്ചത്.

എന്റെ മുടിയും താടിയും ഇങ്ങനെയാണ്. തന്റെ ലൂക്ക് കണ്ട് കള്ളൻ എന്ന തെറ്റിദ്ധരിച്ചാണ് അവർ പരിശോധന നടത്തിയതെന്നും യുവാവ് ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.

കട്ടവനെ കിട്ടിയില്ലങ്കിൽ കിട്ടിയവനെ കള്ളനാക്കുക.... പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ നടന്ന സംബവം.....

Posted by Hamza Oorakam on Tuesday, April 27, 2021
No stories found.
Anweshanam അന്വേഷണം
www.anweshanam.com