ഐലൻഡ് എക്സ്പ്രസിൽ യുവതിയെ ടി ടി ആർ കയറി പിടിച്ചുവെന്ന് പരാതി

സ്ലീപ്പർ ടിക്കറ്റ് എ സിയിലേക്ക് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി ടി ടി ആറിനെ സമീപിച്ചു.
ഐലൻഡ് എക്സ്പ്രസിൽ യുവതിയെ ടി ടി ആർ കയറി പിടിച്ചുവെന്ന് പരാതി

തിരുവനന്തപുരം; ഐലൻഡ് എക്സ്പ്രസിൽ യുവതിയെ ടി ടി ആർ കയറി പിടിച്ചുവെന്ന് പരാതി. കഴിഞ്ഞ ഏപ്രിൽ 12 നു തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്ത യുവതിയെയാണ് ടി ടി ആർ പി എച്ച് ജോൺസൺ കയറി പിടിക്കാൻ ശ്രമിച്ചത്. സ്ലീപ്പർ ടിക്കറ്റ് എ സിയിലേക്ക് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി ടി ടി ആറിനെ സമീപിച്ചു.

തുടർന്ന് ഇയാൾ യുവതിയെ കയറിപിടിക്കുകയായിരുന്നു. സംഭവശേഷം യുവതി പോലിസിന് പരാതി നൽകിയിരുന്നു. എന്നാൽ ടി ടി ആർ ഒളിവിൽ പോയതായാണ് ലഭിക്കുന്ന വിവരം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com